'ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം'; നിർദേശങ്ങളുമായി പൊലീസ്..!!


കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.


പൊലീസിന്റെ നിർദേശങ്ങൾ:


♦️ഹെയർപിൻ വളവിൽ എത്തുന്നതിന് മുമ്പ് വേഗത കുറയ്ക്കുക.


♦️ഹെയർപിൻ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.


♦️ഹോൺ മുഴക്കി മുന്നിലുള്ള വാഹനങ്ങൾക്ക് സൂചന നൽകുക.


♦️കയറ്റത്തിൽ ചെറിയ ഗിയറിൽ വാഹനം നിയന്ത്രിക്കുക.


♦️ഇറക്കത്തിൽ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിൻ ബ്രേക്കിങ് ഉപയോഗിക്കുക.


♦️വളവിൽ വാഹനം നിർത്തിയിടരുത്.


♦️വലിയ വാഹനങ്ങൾക്ക് വളവിൽ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമാണ്, അതിനാൽ അകലം പാലിക്കുക.


♦️രാത്രിയിൽ ഹെഡ്ലൈറ്റ് ശരിയായി ഉപയോഗിക്കുക.


♦️ക്ഷീണം, ഉറക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക.


Post a Comment

Thanks

Previous Post Next Post