കല്യാണ ചടങ്ങിനെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷം


കൊടിഞ്ഞി പാലാ പാർക്കിൽ കല്യാണ ചടങ്ങിനെത്തിയവരും നാട്ടുകാരിൽ ചിലരും തമ്മിൽ സംഘട്ടനം. ഇരട്ട പേര് വിളിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. 

ഇന്നലെ കല്യാണ തലേന്ന് അയൽവാസിയായ ആളെ ഇരട്ട പേര് വിളിച്ചതുമായി ബന്ധപ്പെട്ട് കല്യാണ വീട്ടിലെ ബന്ധുക്കളിൽ ചിലർ മർദിച്ചിരുന്നു. ഇന്ന് കല്യാണത്തിന് എത്തിയപ്പോൾ അയൽ വാസിയുടെ ബന്ധുക്കൾ തിരിച്ചു മർദ്ദിക്കുകയും കൂട്ട അടി ഉണ്ടാകുകയുമായിരുന്നു. 

മങ്കടയിൽ നിന്ന് കല്യാണത്തിനെത്തിയവരിൽ ചിലർക്കാണ് മർദനമേറ്റത്. നാട്ടുകാർ ഇടപെട്ട് ഇരു കൂട്ടരെയും പിരിച്ചയക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. അടിപിടിയിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്

Post a Comment

Thanks

Previous Post Next Post