മൂന്ന് കോടിയുടെ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയിൽ; ഒളിപ്പിച്ചത് കാറിന്റെ ബോണറ്റിൽ



കോഴിക്കോട് | പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്നു വേട്ട. രണ്ടുകിലോയോളം വരുന്ന എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ. (35), അടിവാരം സ്വദേശിനി ഫാത്തിമ ന്സ്റിൻ എന്നിവരാണ് വലയിലായത്. 

എക്‌സൈസും ഇന്റലിജൻസ് രഹസ്യ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. വിപണിയിൽ ഏകദേശം മൂന്നു കോടിയോളം രൂപ വിലവരുന്ന നിരോധിത മയക്കുമരുന്നാണ് പിടിച്ചത്.

Post a Comment

Thanks

Previous Post Next Post