ബി​രി​യാ​ണി​യും ത​ണ്ണി​മ​ത്ത​നും ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു


  ദ​ക്ഷി​ണ മും​ബൈ​യി​ലെ പൈ​ധു​നി പ്ര​ദേ​ശ​ത്ത് ബി​രി​യാ​ണി​യും ത​ണ്ണി​മ​ത്ത​നും ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു. അ​ബ്ദു​ള്ള ദൊ​കാ​ഡി​യ (40), ഭാ​ര്യ ന​സ്രീ​ൻ (35), മ​ക്ക​ളാ​യ ആ​യി​ഷ (16), സൈ​ന​ബ് (13) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.


ഏ​പ്രി​ൽ 25 ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ൽ വെ​ച്ച് ഇ​വ​ർ ബി​രി​യാ​ണി ക​ഴി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി ഒ​രു മ​ണി​യോ​ടെ കു​ടും​ബം ത​ണ്ണി​മ​ത്ത​നും ക​ഴി​ച്ചു.

ഏ​പ്രി​ൽ 26 ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റ് മ​ണി​യോ​ടെ നാ​ല് പേ​ർ​ക്കും ക​ടു​ത്ത ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​രെ ജെ.​ജെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ 13 വ​യ​സ്സു​കാ​രി സൈ​ന​ബ് ആ​ദ്യം മ​ര​ണ​പ്പെ​ട്ടു. രാ​ത്രി പ​ത്ത​ര​യോ​ടെ അ​ച്ഛ​ൻ അ​ബ്ദു​ള്ള​യും പി​ന്നാ​ലെ ന​സ്രീ​നും ആ​യി​ഷ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ജെ.​ജെ മാ​ർ​ഗ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബി​രി​യാ​ണി ക​ഴി​ച്ച​തി​ന് ശേ​ഷം ത​ണ്ണി​മ​ത്ത​ൻ ക​ഴി​ച്ച​താ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ മ​ലി​നീ​ക​ര​ണ​മാ​ണോ കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Post a Comment

Thanks

أحدث أقدم