കൊടിഞ്ഞി: കൊടിഞ്ഞി സെൻട്രൽ ബസാർ വാർഡ് 22-ലെ ഐ.ഇ.സി (IEC) പമ്പ് ഹൗസ് ജങ്ഷനിൽ സ്ഥാപിച്ച പുതിയ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്തു. വാർഡ് മെമ്പർ മുനീർ പി.പി.യുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കോയ പൂവാട്ടിൽ ആണ് ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യുന്ന കർമ്മം നിർവ്വഹിച്ചത്.
പ്രദേശത്ത് ദീർഘകാലമായി നിലനിന്നിരുന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമായി. ചടങ്ങിൽ സബ് എൻജിനീയർ ദിനേശൻ, ഉസ്മാൻ കൊടിഞ്ഞി, സി.പി. മമ്മുട്ടി, സി.പി. ഷാഫി, സൈതാലി ഇ.പി., സാദിക്ക് കൊടിഞ്ഞി, കോൺട്രാക്ടർ അനസ് തുടങ്ങിയവർ പങ്കെടുത്തു
Post a Comment
Thanks