സി.പി..ഐ.എം വര്‍ഗ്ഗീയത അവസാനിപ്പിക്കണം: കെ.പി.എ മജീദ്


തിരൂരങ്ങാടി: സി.പി.ഐ.എം വര്‍ഗ്ഗീയത അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ  എടരിക്കോട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി  പുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സി.പി.ഐ.എം നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയം കേരളത്തിന് അപമാനമാണ്. തികഞ്ഞ വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ് സി.പി.ഐ.എം ചെയ്യുന്നത്. ഓരോ പ്രദേശത്തും വ്യത്യസ്തമായ വര്‍ഗ്ഗീയ കാര്‍ഡാണ് സി.പി.ഐ.എം ഇറക്കുന്നത്. ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഭൂഷണമല്ല. ഇത് കേരളജനത തിരിച്ചറിയുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. 

ലോകസഭ തെരഞ്ഞെടുപ്പില്‍ നേടിയത് പോലെ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിലും ചരിത്ര വിജയം നേടുമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ  മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം പറഞ്ഞു. ഇടത് മുന്നണി എന്ത് തരം രാഷ്ട്രീയം കളിച്ചാലും എല്ലാം കേരള ജനത തിരിച്ചറിയും. അവര്‍ ഏപ്രില്‍ ഒന്‍പതിന് വേണ്ടി കാത്തിരിക്കുകയാണെന്നും പിണറായി സര്‍ക്കാറിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും സലാം പറഞ്ഞു.

പുതുപറമ്പില്‍ നിന്നും ആരംഭിച്ച പര്യടനം കവലകളെ കവിഞ്ഞൊഴുകുന്ന ജനക്കൂട്ടങ്ങളുടെ ആവേശത്തില്‍ സഞ്ചരിച്ച് രാത്രി  സ്വാഗതമാടില്‍ സമാപിച്ചു. തുടര്‍ന്ന് സ്വാഗതമാട് മുതല്‍ എടരിക്കോട് വരെ നടന്ന റോഡ് ഷോ ആവേശത്തിന്റെ ഉച്ചകോടിയായി.  യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍, ടി.പി.എം ജിഷാൻ, സി.സി ആസാദ്, അഡ്വ. ഹനീഫ പുതുപറമ്പ്, ബഷീര്‍ പൂവഞ്ചേരി, വി.ടി സുബൈര്‍ തങ്ങള്‍, വി.ടി രാധാകൃഷ്ണന്‍, റസാഖ് പാടഞ്ചേരി, റൈഫ ഇബ്രാഹീം ഹാജി, മുജീബ് മുല്ലപ്പള്ളി, ഒ.ടി സമദ്, യു.എ റസാഖ്, ഷാഫി പൂക്കയില്‍, ഫസലുദ്ധീന്‍ തയ്യില്‍, സുധീഷ് പള്ളിപ്പുറം, മമ്മുട്ടി തൈക്കാടന്‍, സി.കെ മുനീര്‍, ഉസ്മാന്‍ കാച്ചടി തുടങ്ങിയ നേതാക്കൾ  പ്രസംഗിച്ചു. 


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post