​​വാൽപ്പാറയിൽ വിനോദസഞ്ചാര വാഹനം കൊക്കയിലേക്ക് മറിഞ്ഞു: മലപ്പുറം സ്വദേശികളായ എട്ടുപേർ മരിച്ചു


​ മലപ്പുറം: തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിൽ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് എട്ടു മരണം. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു.

​  എട്ടുപേരുടെ മരണം സ്ഥിരീകരിച്ചു.

​ തമിഴ്‌നാട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

​ ഇന്ന് വെള്ളി ഉച്ചതിരിഞ്ഞാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. കൊടും വളവുകൾ നിറഞ്ഞ പാതയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.  പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പറയുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post