ജോലിസ്ഥലത്ത് ശാരീരിക അസ്വസ്ഥത; കാച്ചടി സ്വദേശിയായ യുവാവ് മരണ പെട്ടു


തിരുരങ്ങാടി: കാച്ചടി സ്വാദേശി ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരണപ്പെട്ടു. കരുമ്പിൽ കാച്ചടി സ്വദേശി കൊടിയത്ത് ഹൗസിൽ ശങ്കരന്റെ മകൻ വിനു (34) ആണ് അന്തരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് എടരിക്കോട് മൂച്ചിക്കലിൽ ജോലി സ്ഥലത്ത് വെച്ചായിരുന്നു വിനുവിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Thanks

Previous Post Next Post