സ്വർണ്ണവില; പവന് ₹600 ഇന്ന് കുറഞ്ഞു | പുതിയ വില അറിയാം


  കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 600 രൂപയുടെ കുറവ് മാത്രമാണുള്ളത്. എങ്കിലും ആഭരണം വാങ്ങുമ്പോള്‍ വരുന്ന അധിക വിലയിലെ ഇടിവും കൂടി കണക്കാക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ വ്യത്യസ്തമായ വിവരങ്ങള്‍ വരുന്നതിന് അനുസരിച്ചാണ് വിപണിയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നത്.


ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4650 ഡോളറായിട്ടുണ്ട്. ഡോളര്‍ സൂചിക 100.08 ആയി നേരിയ മുന്നേറ്റം നടത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 93.04 ആയിട്ടുണ്ട്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ വ്യാപാരികള്‍ പരിഗണിക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.


കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 13735 രൂപയായി. പവന് 109880 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11290 രൂപയും പവന് 90320 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8790 രൂപയും പവന് 70320 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5670 രൂപയും പവന് 45360 രൂപയുമാണ് നല്‍കേണ്ടത്. സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെ വലിയ ഇടിവുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം വില കൂടുകയും ചെയ്തു. ഇന്ന് വില കുറഞ്ഞു.


ഈ വേളയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ ചെയ്യേണ്ടത്, വില കുറയുന്ന വേളയില്‍ വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയോ വേണം.


ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ജ്വല്ലറികളെ സമീപിച്ച് അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. എല്ലാ ജ്വല്ലറികളിലും ഈ സൗകര്യം ലഭ്യമാകണം എന്നില്ല. എന്നാല്‍ പ്രധാന ബ്രാന്‍ന്റഡ് ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ഉണ്ട്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യാന്‍ പറ്റും. അല്ലെങ്കില്‍ നിശ്ചിത ശതമാനം തുക നല്‍കിയും ബുക്ക് ചെയ്യാം. ഇതിന് സമയ പരിധി ജ്വല്ലറികള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇക്കാര്യം ഉപഭോക്താവ് ചോദിച്ച് മനസിലാക്കണം.


22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.19 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. എന്നാല്‍ കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ക്ക് ഇതിനേക്കാള്‍ വില കുറയും. ആഭരണം വാങ്ങുന്ന വേളയില്‍ ഹാള്‍മാര്‍ക്കിങ് ഉണ്ടോ എന്ന് ഉപഭോക്താവ് ഉറപ്പിക്കണം. ആഭരണത്തിന്റെ മൂല്യവും പരിശുദ്ധിയുമെല്ലാം സൂചിപ്പിക്കുന്നതാണ് ഹാള്‍മാര്‍ക്കിങ്. ഇത് ഭാവിയില്‍ ആഭരണം തിരിച്ചു വില്‍ക്കുമ്പോഴും ഉപകാരപ്പെടും.

Post a Comment

Thanks

Previous Post Next Post