മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിൽ ഇനി മുതൽ ബസുകൾ കയറും; തർക്കങ്ങൾക്ക് പരിഹാരം



മലപ്പുറം: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മലപ്പുറം നഗരസഭ സ്റ്റാൻഡിൽ ബസുകൾ കയറുന്ന കാര്യത്തിൽ തീരുമാനമായി. നഗരസഭാ അധ്യക്ഷ അഡ്വ. വി. മുനീറയുടെ അധ്യക്ഷതയിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ഇന്ന് മുതൽ സ്റ്റാൻഡിൽ ബസുകൾ പ്രവേശിപ്പിക്കാൻ ധാരണയായത്. നേരത്തെ സ്റ്റാൻഡിൽ കയറാത്ത ബസുകൾ നഗരസഭാ അധ്യക്ഷയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ തടയുകയും ഇതിനെത്തുടർന്ന് ഗതാഗത മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ ആർ.ടി.ഒയോട് റിപ്പോർട്ട് തേടുകയും നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ പിഴ ഈടാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് ബസ് ഉടമകൾ ചർച്ചയ്ക്ക് തയ്യാറായത്.

ആദ്യഘട്ടത്തിൽ മഞ്ചേരി, പാലക്കാട് റൂട്ടിലോടുന്ന ബസുകൾ ഒഴികെ മറ്റെല്ലാ ബസുകളും സ്റ്റാൻഡിൽ കയറും. മലപ്പുറം പോലീസ് സ്റ്റേഷന് മുന്നിലെ ജങ്ഷൻ നവീകരിച്ച ശേഷം മഞ്ചേരി, പാലക്കാട്, കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ മുഴുവൻ ബസുകളും സ്റ്റാൻഡിൽ കയറാനും ചർച്ചയിൽ തീരുമാനമായി. നഗരസഭയിൽ നടന്ന ചർച്ചയിൽ ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ, സ്ഥിരസമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, ബസ് ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Thanks

أحدث أقدم