തിരൂരങ്ങാടി: നാടിന്റെ നന്മക്കായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ജനം അനുഭവിച്ച ദുരിതത്തിന് ഈ തെരഞ്ഞെടുപ്പിലെങ്കിലും പരിഹാരമുണ്ടാക്കണമെന്ന ഉറച്ച വിശ്വാസത്തിലാണവര്‍. നാട്ടില്‍ നന്മ പുലരാന്‍ യു.ഡി.എഫ് അധികാരത്തിലെത്തണമെന്നും അതിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.പി ഹംസ കോയ അധ്യക്ഷനായി.
മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ മജീദ് എം.എല്‍.എ, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അതിഥികളായി. പി.കെ അബ്ദുറബ്ബ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ , പി.എസ്.എച്ച് തങ്ങള്‍, എം.ബി രാധാകൃഷ്ണന്‍, എം.കെ ബാവ, മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍, സിദ്ധീഖ് പനക്കല്‍, സി.എച്ച് മഹ്മൂദ് ഹാജി, കെ കുഞ്ഞിമരക്കാര്‍, വി.പി കോയ ഹാജി, സി അബൂബക്കര്‍ ഹാജി, കെ.പി മജീദ് ഹാജി, പരപ്പന്‍ അബ്ദുറഹ്മാന്‍, എ.കെ മുസ്തഫ, സി ചെറിയാപ്പു ഹാജി, വി.ടി സുബൈര്‍ തങ്ങള്‍, പി.കെ.എം ബാവ, യു.കെ മുസ്തഫ മാസ്റ്റര്‍, റസാഖ് പാടഞ്ചേരി, സി.ടി നാസര്‍, പന്തക്കന്‍ ഖാദര്‍, മോഹനന്‍ വെന്നിയൂര്‍, വി.വി അബു, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, സി. ജമീല അബൂബക്കര്‍, വി.വി ജമീല ടീച്ചര്‍, പി.എം.എ ജലീല്‍, കെ.വി സലാഹുദ്ധീന്‍ പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks