എഴുത്തിന്റെ കരുത്താണ് സമൂഹത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് | ഡോക്ടർ അബു കുമ്മാളി



  സമൂഹം ഇന്ന് ആർജിച്ചിട്ടുള്ള മുഴുവൻ നേട്ടങ്ങളുടെയും പിൻബലം എന്ന് പറയുന്നത് എഴുത്ത് എന്ന ക്രിയകൊണ്ടാണെന്നും എഴുത്തിനെ എന്നും പരിപോഷിപ്പിക്കുവാനുള്ള എല്ലാ ശ്രമങ്ങളും ആദരിക്കപ്പെടേണ്ടതാണെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഡോക്ടർ അബു കുമ്മാളി  അഭിപ്രായപ്പെട്ടു. ജയ കിളിയുടെ പുതിയ കഥാസമാഹാരമായ രാശിയുടെ കവർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരള പാഠപുസ്തക സമിതി  അംഗം ഡോക്ടർ മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.

  കേരള മാപ്പിള കലാ അക്കാദമി ഫറോക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ മുൻ നഗരസഭ അധ്യക്ഷൻ എൻ. സി.അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകനും ട്രെയിനറുമായ ലുക്മാൻ അരീക്കോട് മുഖ്യാതിഥിയായിരുന്നു . അബ്ദുറഹ്മാൻ കള്ളിത്തൊടി , ജഹാഷലി, നഗരസഭ  ഉപാധ്യക്ഷൻ പി.കെ.ഷബീർ അലി, നഗരസഭ കൗൺസിലർ ഷാജി പറശ്ശേരി , അഷറഫ് കോടമ്പുഴ ,കുഞ്ഞിക്കോയ ഗുരുക്കൾ, ജയക്കിളി, എൻ.പി .സ് അലവി എന്നിവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post