മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ചക്ക് ഇന്ന് കൊടികയറും


തിരുരങ്ങാടി : ചരിത്രപ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 190-ാം ആണ്ട് നേർച്ച 2026 മാർച്ച്‌ 25, 26 ( ബുധൻ, വ്യാഴം , ) തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തുവാൻ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചു. 25 ന് ബുധനാഴ്ച അസർ നിസ്കാരാനന്തരം മഖാം സിയാറത്തോട് കൂടി ശുഹദാ നേർച്ചക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന കൊടി കയറ്റത്തിന് സയ്യിദ് സലിം ഐദീദ് തങ്ങൾ നേതൃത്വം നൽകും. ഇതോടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന നേർച്ച പരിപാടികൾക്ക് തുടക്കമാവും. തുടർന്ന്   വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾഉൽഘാടനം ചെയ്യും പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ മോയിൻ ഹുദവി മലയമ്മ

ചരിത്ര വിശകലനം നടത്തും. പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നിർവഹിക്കും.

 


മാർച്ച്‌ 26ന് വ്യാഴം വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന ദുആ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും.  മഹല്ല് കമ്മറ്റി പ്രസിഡണ്ട് മുസ്തഫ പൂക്കാടൻ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർത്ഥനക്കും മൗലിദിനും നേതൃത്വം നൽകും. സയ്യിദ് മാനു തങ്ങൾ വെള്ളൂർ, സയ്യിദ് ബാപ്പു തങ്ങൾ കുന്നുംപുറം,സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി, സയ്യിദ് ചെറിയാപ്പുതങ്ങൾ വെളിമുക്ക്, സ്ഥലം മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ, ഖാദർ ഫൈസി കുന്നുംപുറം,ഇസ്ഹാഖ് ബാഖവി ചെമ്മാട് , മുഹമ്മദ് ബാഖവി , യു ഷാഫി ഹാജി തുടങ്ങി പണ്ഡിതൻമാരും സാദാത്തുക്കളും ഉമറാക്കളും പങ്കെടുക്കും. 


സമാപന ദിവസമായ 26 ന്  രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ നേർചക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പത്തിരി വിതരണം ചെയ്യും.


മുട്ടിച്ചിറ ശുഹക്കളുടെ 190-ാം ആണ്ടുനേർച്ചയാണ് നടക്കുന്നത്. പള്ളിയിൽ ഭജനമിരിക്കുകയായിരുന്ന വിശ്വാസികളെ ബ്രിട്ടീഷുകാർ അക്രമിക്കുകയും പതിനൊന്ന് പേർ തൽക്ഷണം മരണപ്പെടുകയുമാണുണ്ടായത്. പ്രദേശത്തെ ഹിന്ദു മുസ്ലിം സൗഹൃദം തകർക്കുവാൻ ബ്രിട്ടീഷുകാർ നടത്തിയ ഗൂഢാലോചനയായിരുന്നു ഇത്. മതപരമായ അനുഷ്ഠാനങ്ങൾ നടത്തുന്നത് തടയുകയും അതുമൂലം സൗഹൃദാന്തരീക്ഷം തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പൊരുൾ. തങ്ങളുടെ വിശ്വാസ നിലനിൽപ്പിനു വേണ്ടിയും, ബ്രിട്ടീഷുകാരെ പ്രതിരോധിക്കുന്നതിനും മതസൗഹാർദത്തിന്നും വേണ്ടിയാണ് മുട്ടിച്ചിറയിൽ 11 പേർ വീര മൃത്യു വരിച്ചത്. അവരുടെ സ്മരണക്കായാണ് എല്ലാ വർഷവും മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച നടത്തിവരുന്നത്.  ഇവരുടെ സ്മരണക്ക് ഒരു പെട്ടി പത്തിരി അഥവാ പതിനൊന്ന് പത്തിരിയും മമ്പുറം തങ്ങളുടെ സ്മരണക്കായി ഒരു പത്തിരിയും ഉൾപ്പെടുത്തി 12 പത്തിരിയാണ് നേർച്ചയാക്കാറ്. ഭക്ഷ്യ വസ്തുക്കളും കോഴികളും നേർച്ചക്കായി വിശ്വസികൾ നൽകാറുണ്ട്. നേർച്ചയിൽ നിന്നും ലഭിക്കുന്നവരുമാനത്തിന്റെ ഒരു ഭാഗം നിർദ്ധന ർക്ക് സഹായമായി വിതരണം ചെയ്യുകയാണ് പതിവ് നേർച്ച കഴിഞ്ഞ ഉടനെ വരുമാനം ഉപയോഗിച്ച് അരി വിതരണം നടത്താറുണ്ട്. മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മറ്റിയാണ് നേർച്ച നടത്തുന്നത്


പത്രസമ്മേളനത്തിൽ മഹല്ല് ഭാരവാഹികളായ പൂക്കാടൻ മുസ്തഫ ഹാജി,  സലിം കൈതകത്ത് , ഹനീഫ മൂന്നിയൂർ, കെ പി റഫീഖ്,,തുടങ്ങിയവർ സംസാരിച്ചു,

Post a Comment

Thanks

أحدث أقدم