ചെറിയ പെരുന്നാൾ ദിനത്തിൽ മൂന്നിയൂർ കുന്നത്ത്പറമ്പ് ബീരാൻ പടിയിൽ ഉണ്ടായ ബൈക്കപടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പരപ്പനങ്ങാടി
ഉള്ളണം സ്വദേശി സുഫൈക്ക് (24) എന്ന യുവാവ് മരണപ്പെട്ടു
അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുഫൈക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം 5:30-ഓടെയാണ് അന്ത്യം സംഭവിച്ചത്.
മയ്യത്ത് നമസ്കാരം നാളെവ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉള്ളണം കോട്ടായി ജുമാഅത്ത് പള്ളിയിൽ വച്ച് നടക്കുന്നതാണ്.

Post a Comment
Thanks