താനൂർ: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ താനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. നവാസിന് കൂടുതൽ ഭൂരിപക്ഷം നൽകുന്ന ബൂത്തുകൾക്ക് പണം വാഗ്ദാനം ചെയ്ത് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുത്തുക്കോയ തങ്ങളാണ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ വെച്ച് ഈ പ്രഖ്യാപനം നടത്തിയത്.
സ്ഥാനാർത്ഥിക്ക് 300 വോട്ടിന് മുകളിൽ ലീഡ് നൽകുന്ന ബൂത്തുകൾക്ക് 10,000 രൂപയും, മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഉറപ്പാക്കുന്ന ബൂത്തിന് 25,000 രൂപയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന ബൂത്ത് കമ്മിറ്റികൾക്ക് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നേരിട്ട് തുക കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് അടുത്തിരിക്കെ പ്രവർത്തകരെ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെങ്കിലും, പണം വാഗ്ദാനം ചെയ്തത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തി.
തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി മുസ്ലിം ലീഗ് നേതാവ് സൗജന്യ വിദേശയാത്ര ഓഫർ ചെയ്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ താനൂരിലും പണം വാഗ്ദാനം ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Post a Comment
Thanks