തിരൂരങ്ങാടി : ജില്ലാ സാക്ഷരതാ മിഷന് കീഴിൽ തിരുരങ്ങാടി തൃക്കുളം ഗവ:ഹൈസ്ക്കുളിൽ
നടന്നു വരുന്ന പത്താം ക്ലാസ് തുല്യത പഠന കേന്ദ്രത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ റിഫ ഫത്താഹ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം എൻ റജുല അധ്യക്ഷയായി.
ചടങ്ങിൽ മുതിർന്ന പഠിതാക്കളായ ലീലാവതിയെയും
ബേബി ഷാഹിനയെയും
ആദരിച്ചു.
നവകേരളവും വനിതകളും എന്ന വിഷയത്തിൽ നോഡൽ പ്രേരക്
എ സുബ്രമണ്യൻ ക്ലാസെടുത്തു.
എൻ പി ഗീത, വി പി വിജയശ്രി , കെ മുംതാസ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks