ചിനക്കൽ പുളിചേരി റോഡ് പണി നീളുന്നു | യാത്രക്കാർ ദുരിതത്തിൽ



മൂന്നിയൂർ പഞ്ചായത്തിലെ 11-ആം  വാർഡിലെ ചിനക്കൽ പുളിചേരി റോഡ് പണി നീളുന്നു.  റോഡ് പണിക്ക് വേണ്ടി റോഡ് പൊളിച്ചിട്ട് ഒരു മാസത്തോളമാവുന്നു.

  നിലവിലെ ടാറിംഗ്‌ പൊളിച് കോറി വേസ്റ്റ് ഇട്ട് റോഡ് താൽക്കാലിക സഞ്ചാര യോഗ്യമാക്കിയിട്ടുണ്ടെങ്കിലും രൂക്ഷമായ പൊടി യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാവുകയാണ്.  

ദിനേന  വിദ്യാർഥികളടക്കം ധാരാളം പേർ ആശ്രയിക്കുന്ന റോഡാണ് ഇത്.  എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

Thanks

أحدث أقدم