സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെൻ്ററിൻ്റെ പേരിലും സൈബർ തട്ടിപ്പ്. സോഷ്യൽ മീഡിയ, ഇ മെയിൽ, വാട്സ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ പേരിൽ വ്യാജ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
വിദേശ കറൻസികൾ വിനിമയം നടത്തിയയെന്നും കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല സൈറ്റുകളിൽ സെർച്ച് നടത്തിയയെന്നും അടക്കമുള്ള കേസുകൾ ആരോപിച്ചാണ് വ്യാജ നോട്ടീസുകൾ പ്രചരിപ്പിക്കുന്നത്. അറസ്റ്റും കോടതി നടപടികളും ഒഴിവാക്കണമെങ്കിൽ പണം ആവശ്യപ്പെടുന്നതാണ് രീതി.
അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ പങ്കിടുകയോ ചെയ്യാതിരിക്കുക. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതിപ്പെടുക. തട്ടിപ്പിനിരയായാൽ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ വിവരമറിയിക്കുന്നത് പണം തിരിച്ചുപിടിക്കാൻ സഹായിക്കും.
إرسال تعليق
Thanks