കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് കറ്റാലയെ പുറത്താക്കും; നടപടി ഉടൻ


കൊച്ചി |  ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസൺ പുരോഗമിക്കുകയാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാം. ആറ് മത്സരത്തിൽ അഞ്ച് തോൽവിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ 13-ാം സ്ഥാനത്താണ്.


ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായ ഡേവിഡ് കറ്റാലയെ പുറത്താക്കുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. കറ്റാലയെ പുറത്താക്കാനുള്ള ധാരണയായെന്നും റിപ്പോർട്ട്. സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് കാരണം. സ്പാനിഷ് പരിശീലകനായ കറ്റാലക്ക് നിലവിലെ ടീമിനെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ.

Post a Comment

Thanks

Previous Post Next Post