വയനാട് തുരങ്കപാത യാഥാർത്ഥത്തിലേക്ക്; ആദ്യ ബ്ലാസ്റ്റ് സിച്ച് ഓൺ നിർവഹിച്ച് മുഖ്യമന്ത്രി


കോഴിക്കോട്: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്. ആനക്കാംപൊയിൽ ഭാഗത്ത് പാറ തുരക്കലിനായി ആദ്യ ബ്ലാസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികൾ ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ വേഗത്തിൽ പൂർത്തിയാക്കിയാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്.


കിഫ്ബിയിൽ നിന്നുള്ള 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്ക പാത യാഥാർഥ്യമാക്കുന്നത്. മലബാർ മേഖലയുടെ സാമ്പത്തിക, കാർഷിക, ആരോഗ്യ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് തുരങ്കപാത വഴിയൊരുക്കും.

Post a Comment

Thanks

Previous Post Next Post