തിരൂരങ്ങാടി: കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകി പന്താരങ്ങാടി പാറപ്പുറം ഗ്രാമം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മൂന്നാമത് സമൂഹ നോമ്പുതുറ പ്രൗഡമായി.
വിവിധ സമുദായങ്ങളിൽപ്പെട്ട ആയിരത്തോളം പേർ പങ്കെടുത്തു.
കഴിഞ്ഞ പത്ത് വർഷത്തോളമായി പാറപ്പുറം കേന്ദ്രീകരിച്ച് വൈവിധ്യമാർന്ന ചാരിറ്റി പ്രവർത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും സജീവ സാന്നിധ്യമായ ഈ കൂട്ടായ്മ ഗ്രാമത്തിന്റെ ഉന്നമനത്തിനായി വലിയ പങ്കാണ് വഹിക്കുന്നത്. സമൂഹ നോമ്പുതുറയുടെ ഭാഗമായി ചെമ്മാട് ഭിന്നശേഷി സ്കൂളിലെ അൻപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷണപ്പൊതികളും വിതരണം ചെയ്തത് ഏറെ ശ്രദ്ധേയമായി.
വിവിധ മതനേതാക്കൾ, നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൃഷ്ണൻ കുട്ടി എന്ന പീച്ചുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സൗഹാർദ്ധ യോഗം മഹല്ല് ഖതീബ് ബാസിത് ദാരിമി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷാഹിന തിരു നിലത്ത്, കൗൺസിലർ സബിത ശിവദാസ് ,വിവിധ സംഘടനാ ഭാരവാഹികളായ റഈസ് പി , പ്രകാശൻ ഇ.പി, ഷംസുദ്ധീൻ സി.ടി, മുസ്ഥഫ വി.പി, അലി സി.എം, ഗഫൂർ ടി, എം.സി. അറഫാത്ത് പാറപ്പുറം, കരീം വി.പി. പ്രസംഗിച്ചു. രഞ്ജിത് കെ.പി. സ്വാഗതവും അമിൻ മുട്ടിച്ചിറക്കൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks