തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിലെ ഇക്കണോമിക്സ് സ്റ്റുഡന്റ്സ് അസോസിയേഷനും (ESAP) ഇക്കണോമിക്സ് ക്ലബ്ബും സംയുക്തമായി 'ബജറ്റ് പ്രസന്റേഷനും പാനൽ ചർച്ചയും' സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ലഫ്. (ഡോ.) നിസാമുദ്ദീൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) ഷിബിനു എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഫഹദ് പി.പി. സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ബജറ്റ് പ്രസന്റേഷനിൽ വിദ്യാർത്ഥികളായ നെഷ്വ, ഫിദ, നന്ദിത, ജിദാന, മെഹ്റ, അഫ്ന, നഫീസത്തുൽ മിസ്രിയ, ഫാത്തിമ മിന്ന, ഷിമാന, നിദാൽ അഹമ്മദ് എന്നിവർ കേന്ദ്ര ബജറ്റിലെ വിവിധ വശങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ബജറ്റിനെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചയിൽ റിസർച്ച് സ്കോളർമാരായ ഷിനു, നജ്മ എന്നിവർ പങ്കെടുത്തു. ബജറ്റിലെ സാമ്പത്തിക നയങ്ങളും അവ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളും ചർച്ചാവിഷയമായി.
സ്റ്റാഫ് ക്ലബ് ട്രഷറർ ഡോ. ഷബീർ വി.പി., കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ ഷഫീൻ എം.പി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. സ്റ്റുഡന്റ് കോർഡിനേറ്റർ റിദ നന്ദി രേഖപ്പെടുത്തി

إرسال تعليق
Thanks