സാഹോദര്യം നിലനിർത്താൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാകണം: ഖലീലുൽ ബുഖാരി

 


  തിരൂരങ്ങാടി : യുദ്ധവും അക്രമവും ലോകത്ത് നാശവും നഷ്ടവും മാത്രമേ സമ്മാനിക്കുകയുള്ളൂ എന്ന് സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയപള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം ഈദ് സന്ദേശം നൽകുകയായിരുന്നു തിരൂരങ്ങാടി ഖാസികൂടിയായ തങ്ങൾ.പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് എത്രയു പെട്ടെന്ന് പരിഹരമുണ്ടായി ലോകത്ത് സമാധാനം പുലരാൻ നാം പ്രാർഥിക്കണം എന്നും അദ്ദേഹം പറഞ്ഞു.

  സാഹോദര്യം ഊട്ടിയുറപ്പിക്കാൻ എന്ത് ത്യാഗവും ചെയ്യാൻ നാം തയ്യാറാകണം. അകന്നു നിൽക്കുന്നവരെ കൂടെ നിർത്താനും സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവരെ ചേർർത്തു നിർത്താനും നാം തയ്യാറാകണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, മഹല്ല് ജനറൽ സെക്രട്ടറി എം .എൻ . കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post