ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് . ജയിശങ്കറിനും കത്തയച്ചു.
ഇറാൻ–ഇസ്രായേൽ/അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് നിലവിലെ സാഹചര്യം വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
അവരുടെ സുരക്ഷയും അടിയന്തര സഹായവും ഉറപ്പാക്കാൻ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും കൂടുതൽ ജാഗ്രതയും തയ്യാറെടുപ്പും സ്വീകരിക്കണമെന്നും എം.പി.മാർ ആവശ്യപ്പെട്ടു.
മധ്യപൂർവ്വേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ തന്റെ പാരമ്പര്യമായ നിഷ്പക്ഷ വിദേശനയം പ്രാവർത്തികമാക്കി ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും
സമാധാനത്തിനായി ഇന്ത്യ ശക്തമായി ഇടപെടണമെന്നും എം.പി മാരായ ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി.അബ്ദുൾ വഹാബ്, നവാസ് ഗനി , അഡ്വ: ഹാരിസ് ബീരാൻ എന്നിവർ ആവശ്യപ്പെട്ടു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks