പിറകോട്ട് എടുത്ത കാറിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം


മലപ്പുറം:  പിന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ (3) ആണ് മരിച്ചത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മുത്തച്ഛൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വെള്ളിയാഴ്ച ഉച്ചയോടെ അരീക്കോട് വെള്ളേരിയിലാണ് സംഭവം. മാതാവിൻ്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടിയും കുടുംബവുമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

Post a Comment

Thanks

أحدث أقدم