മൂന്നിയൂർ: പ്രാദേശിക കൂട്ടായ്മയായ മൂന്നിയൂർ ചുഴലി കാസ്ക് (CASK) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ജനപങ്കാളിത്തം കൊണ്ടും മതസൗഹാർദ്ദത്തിന്റെ സന്ദേശം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒത്തുചേർന്നത് പ്രദേശത്തെ സൗഹൃദ അന്തരീക്ഷത്തിന് കൂടുതൽ കരുത്തുപകർന്നു.
പരസ്പര സ്നേഹവും ഐക്യവും പുതുക്കാനുള്ള വേദിയായി മാറിയ ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പാലത്തിങ്ങൽ സമദ് , ബഷീർ എന്നിവരുടെ ചികിൽസാ ഫണ്ടിലേക്ക് കാസ്ക് ചുഴലി നൽകുന്ന അരലക്ഷം രൂപ ചികിൽസാ കമ്മറ്റി ഭാരവാഹികൾക്ക് ഇഫ്താർ ചടങ്ങിൽ വെച്ച് ക്ലബ്ബ് ഭാരവാഹികൾ കൈമാറി.
ക്ലബ്ബ് ഭാരവാഹികളായ അഷ്റഫ് കുന്നുമ്മൽ , ഹൈദ്രോസ് കുന്നുമ്മൽ , സിദ്ധീഖ് കുന്നുമ്മൽ , അനസ് എ.വി , നൗഷാദ് ബാവ കുന്നുമ്മൽ , ശിബിൻ കെ , ജിത്തു ചട്ടിക്കൽ , ശതീഷൻ പി , ഫൈസൽ ബെഡ്, മണി, വിനീഷ്, ശശി , അൻവർ ബാവ കെ എന്നിവരും സന്നദ്ധ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks