2025-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബുകളുടെ പ്രവർത്തന മികവിനെ വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് നൽകുന്ന 2026 ലെ ലിറ്റിൽ കൈറ്റ്സ് പുരസ്കാരത്തിന് പരപ്പനങ്ങാടി ഉപജില്ലാ തലത്തിൽ തിരൂരങ്ങാടി ഒഎച്ച്എസ് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അർഹരായി.
മലപ്പുറം ജില്ലാ തലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആദ്യ പത്ത് വിദ്യാലയങ്ങളിൽ ഇടം നേടിയാണ് തിരൂരങ്ങാടി ഒഎച്ച് എസ് എസ് പരപ്പനങ്ങാടി ഉപജില്ലയിൽ ഒന്നാമതെത്തിയത്.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സ്വതന്ത്യ സോഫ്റ്റ് വെയർ ഇൻസ്റ്റലേഷനുകൾ , ഭിന്ന ശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ഐ ടി പരിശീലനങ്ങൾ , സ്കൂൾവിക്കി പ്രവർത്തനങ്ങൾ , ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വൈവിധ്യമാർന്ന ഡിജിറ്റൽ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അവാർഡിനായി പരിഗണിച്ചത്.
സ്കൂൾ കൈറ്റ് മെൻ്റർമാരായ ഷംസുദ്ദീൻ കാനാഞ്ചേരി , പി റസീന എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് മുൻ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് , ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ , എസ് ഐ ടി സി കെ നസീർ ബാബു എന്നിവരുടെ പൂർണ പിന്തുണയുമാണ് സ്കൂളിൻ്റെ ഈ വിജയത്തിനാധാരം.
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ സ്റ്റാഫും മാനേജ്മെൻ്റും അഭിനന്ദിച്ചു.

إرسال تعليق
Thanks