ലോകം കണ്ട ഏറ്റവും വലിയ അതിജീവന മാതൃകയാണ് മുണ്ടക്കൈ ചൂരല്‍മലയെന്നത്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ ചേർത്ത് നിർത്തിയ ഇടതുപക്ഷ സർക്കാരിന്റെ ചിറകേറി പുതിയ സ്വപ്നങ്ങളാണ് വയനാട്ടിലുണ്ടായാത്.
ആദ്യ ഘട്ടമെന്ന നിലയില്‍ വയനാട് ടൗണ്‍ഷിപ്പില്‍ നിർമിച്ച 178 വീടുകളുടെ താക്കോല്‍ദാനം ഇന്ന് മുഖ്യമന്ത്ര പിണറായി വിജയൻ അതിജാവിതർക്ക് നല്‍കും. സർക്കാരിൻ്റെ നിശ്ചയദാർഢ്ത്തിൻ്റെ നേർസാക്ഷ്യം കൂടിയാണ് വയനാട് മുണ്ടക്കൈ ചൂരല്‍മല. അത്യാധുനിതക സൗകര്യങ്ങളോട് കൂടി ഒരുക്കിയ ടൗണ്‍ഷിപ്പ് കാണാൻ കേരളത്തിൻ്റെ പല ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് എല്‍സ്റ്റണ്‍ എസറ്റേറ്റിലേക്ക് എത്തുന്നത്.
ഇന്നലെ രാത്രി മുതല്‍ തന്നെ നിരവധി പേരാണ് ചുരം കയറി വയവനാട്ടിലെത്തിയത്. ചടങ്ങില്‍ പങ്കാളികളാകാൻ മുഴുവൻ ജനങ്ങളേയും മുഖ്യമന്ത്രി വയനാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ന് പകല്‍ 11 മണിക്കാണ് മുഖ്യമന്ത്രി താക്കോലുകള്‍ കൈമാറുക.
പുതിയ ടൗണ്‍ഷിപ്പിലെ ഓരോ വീടും അതിശക്തമായ ആർ.സി.സി. ഫ്രെയിംഡ് ഘടനയിലാണ് നിർമ്മിക്കുന്നത്. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഷിയർ ഭിത്തികള്‍ (Shear walls), പ്ലിംത്ത് ബീം, റൂഫ് ബീം എന്നിവ വീടുകള്‍ക്ക് അചഞ്ചലമായ കരുത്ത് നല്‍കുന്നു. സോളിഡ് ബ്ലോക്ക് ഉപയോഗിച്ചുള്ള ഭിത്തികളും സിമന്റ് പ്ലാസ്റ്ററിംഗും ഈ നിർമ്മിതികളുടെ ദൃഢത ഉറപ്പാക്കുന്നു.
إرسال تعليق
Thanks