ബംഗളൂരുവില്‍ 11 കോടിയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികള്‍ പിടിയില്‍


ബംഗളൂരു:കർണാടകയില്‍ വൻ മയക്കുമരുന്ന് വേട്ട.11 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളികളെ ബംഗളൂരുവില്‍ നിന്ന് പിടികൂടി.അശ്വിൻ ഷിജു (25),മുബീന നിസ (27) എന്നിവരെയാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് മാസം മുമ്പാണ് ഇരുവരും ബംഗളൂരുവില്‍ എത്തിയത്.തായ്ലൻഡില്‍ താമസിക്കുന്ന ഒരു മലയാളിയില്‍ നിന്നാണ് ഇവർ മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Post a Comment

Thanks

Previous Post Next Post