തിരൂരങ്ങാടി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി(IGNOU) യുടെ പഠന കേന്ദ്രമായ പി.എസ്.എം.ഒ കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും മറ്റു സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്കും അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനുമുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി.
പി.എസ്.എം.ഒ കോളേജിലെ ഇഗ്നോ സെൻറർ നൽകുന്ന പ്രധാന ഡിഗ്രി, പിജി കോഴ്സുകൾ: ബി.ബി.എ, ബികോം, ബി.എ ഇംഗ്ലീഷ്, ബി.എ ഹിസ്റ്ററി, ബി.എ സോഷ്യോളജി, എം.എ ഇംഗ്ലീഷ്, എം.എ ഹിസ്റ്ററി, എം.എ സോഷ്യോളജി, എം.എ അറബിക്, എം കോം.
കൂടുതൽ വിവരങ്ങൾക്ക് ഇഗ്നോ വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: www.ignou.ac.in
ഫോൺ: 9656806918, 9048676459
Post a Comment
Thanks