നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഒന്നാം എഡീഷൻ.



നവജീവൻ പരപ്പനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ എഡീഷൻ 2026 ഫെബ്രുവരി 8 ഞായറാഴ്ച പരപ്പനങ്ങാടി ടൗൺ സ്കൂളിൽ വെച്ച് നടക്കുന്നു. കാലത്ത് 9-30 ന്‌ പ്രശസ്ത നോവലിസ്റ്റ് എസ്. ഹരീഷ് ഉൽഘാടനം ചെയ്യും. സംഘാടകസമിതി ചെയർ പേർസൺ സുബൈദ ടീച്ചർ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ കൗൺസിലർമാർ നിയാസ് പുളിക്കലകത്ത്, ഉണ്ണികൃഷ്ണൻ കേലച്ചങ്കണ്ടി, ജംഷീർ മാപ്പൂട്ടിൽ, ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗം എ.ശിവദാസൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.


തുടർന്ന് വിവിധ സെഷനുകൾ നടക്കും. കഥാ സെഷനിൽ ഡോ. ആർദ്ര മോഡറേറ്റർ ആകും. റഷീദ് പരപ്പനങ്ങാടി, ജിൻഷ ഗംഗ, സുഭാഷ് ഒട്ടുമ്പുറം, ഹരികൃഷ്ണൻ തച്ചാടൻ എന്നിവർ സംബന്ധിക്കും.


കവിതയുടെ വർത്തമാനം എന്ന സെഷനിൽ ഡോ. വി. അബ്ദുൾ ലത്തീഫ് മോഡറേറ്റ് ചെയ്യും. സി. പി. വൽസൻ, എം. എസ്. ബനേഷ്, സ്മിത ശൈലേഷ്, ശൈലൻ, കനിമൊഴി എന്നിവർ പങ്കെടുക്കും. 


പാട്ടുകളെ കുറിച്ചുള്ള സെഷൻ വിനോദ് തള്ളശ്ശേരി മോഡറേറ്റർ ആകും. സി. എസ്. മീനാക്ഷി, നദീം നിഷാദ്, കെ. കെ. രാജൻ തുടങ്ങിയവർ പങ്കെടുക്കും. 


എസ്. ഹരീഷുമായുള്ള മുഖാമുഖം വി.കെ.ജോബിഷ്, മുഹമ്മദ് അബ്ബാസുമായി സതീഷ് തോട്ടത്തിൽ, നടൻ ഇർഷാദ് അലിയുമായി മാഡ് മധു എന്നിവർ സംവദിക്കും. 


പരപ്പനങ്ങാടിയിലെ എഴുത്തുകാരുടെ സംഗമത്തിൽ ഡോ. കബീർ മച്ചിഞ്ചേരിയുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. സിമി നടുവത്ത് മോഡറേറ്റ് ചെയ്യും. ടി. ഗോപാലകൃഷ്ണൻ, അഞ്ചൽ താജ്, സുഷമ കണിയാട്ടിൽ, റജീന പുറക്കാട്ട്, രജനി താനൂർ, പ്രഭാ ഭരതൻ, ബിജേഷ്, സിദ്ധീക്, സൈറ സലീം തുടങ്ങിയവർ പങ്കെടുക്കും. 


തുടർന്ന് ‘തട്ട്, കാഴ്ചവട്ടം’ അവതരിപ്പിക്കുന്ന ‘റീൽ & റിയൽ എന്ന നാടകം അരങ്ങേറും. കുമാർ സുനിൽ, ഡോ. നിധിന്യ എന്നിവരാണ്‌ അരങ്ങിൽ.


വാർത്താ സമ്മേളനത്തിൽ വിനോദ് തള്ളശ്ശേരി (നവജീവൻ വായനശാല പ്രസിഡൻ്റ്), മനീഷ് കെ.പി (സെക്രട്ടറി), സതീഷ് തോട്ടത്തിൽ, രാജീവൻ കെ (വൈസ്. പ്രസിഡൻ്റ്) എന്നിവർ സംബന്ധിച്ചു

Post a Comment

Thanks

أحدث أقدم