തിരൂരങ്ങാടി കരുമ്പിൽ സ്വദേശി യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു.



​തിരൂരങ്ങാടി: കരുമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) തൃശ്ശൂരിൽ ട്രെയിൻ തട്ടി മരിച്ചു.തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.

​ഇന്ന് രാവിലെ 10 മണിയോടെ തൃശൂർ അത്താണി കെൽട്രോണിന് സമീപമുള്ള ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും 11:30-ഓടെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് രാത്രി 11.30 ന് മയ്യിത്ത് വീട്ടിലെത്തും. നാളെ (വെള്ളി) രാവിലെ 7 മണിക്ക് കരുമ്പിൽ ജുമുഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post