ഡോ. വിനയ് ഗോയല്‍ ഐ എ എസ് മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

 


മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി ഡോ. വിനയ് ഗോയല്‍ ഐ.എ.എസ് ചുമതലയേറ്റു. രാവിലെ 9.30 ന് കളക്ടറേറ്റിലെത്തിയ വിനയ് ഗോയലിന് മുന്‍ കളക്ടര്‍ വി.ആര്‍. വിനോദ് ഐ.എ.എസ് ചുമതല കൈമാറി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും അദ്ദേഹം ഏറ്റെടുത്തു. 


2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ഹരിയാന സ്വദേശിയാണ്. ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ഇ-ഹെല്‍ത്ത് കേരള പ്രോജക്റ്റ് ഡയറക്ടർ, തിരുവല്ല സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം സി.ഇ.ഒ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.  


ഹരിയാനയിലെ റോഹ്തക് പി.ജി.ഐ.എം.എസില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്ന് പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

Post a Comment

Thanks

Previous Post Next Post