കാൻസർ, കിഡ്നി രോഗികൾക്ക് കരുതലായി മൂന്നിയൂർ ജലനിധി .


മൂന്നിയൂർ: കാൻസർ, കിഡ്നി രോഗബാധിതരായ ഗുണഭോക്താക്കൾക്ക് കരുതലും ആശ്വാസവുമായി മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ജലനിധി ഒറ്റത്തവണ ചികിത്സ സഹായ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ ഉദ്ഘാടനം ചെയ്തു.ചികിത്സ സഹായ വിതരണം ജില്ലാ പഞ്ചായത്ത്  മെമ്പർ ഹനീഫ മൂന്നിയൂർ നിർവഹിച്ചു. ചടങ്ങിൽ ഹൈദർ കെ മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു.


ആറായിരത്തോളം ജലനിധി ഗുണഭോക്താക്കളിൽ കിഡ്നി, ക്യാൻസർ രോഗികളുടെ ഒരു സംഗമമായി ചടങ്ങ് മാറി. തങ്ങൾക്ക് കൈ താങ്ങാവാൻ മുന്നിട്ടിറങ്ങിയ ജലനിധി പ്രവർത്തകരോട് അവർ നന്ദി പറഞ്ഞത് കണ്ണീർ തുള്ളികൾ കൊണ്ടായിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ ജി.പി ജലനിധി പദ്ധതിയായ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ജലനിധിയുടെ പ്രവർത്തനം ഇന്ന് സംസ്ഥാനതലത്തിൽ തന്നെ മാതൃകയാവുകയാണ്. കുടിവെള്ള വിതരണത്തിനപ്പുറം സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ സഹായം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ജലനിധി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതി. കുടിവെള്ള പരിശോധന ലാബ്, നുറിലധികം ഗുണഭോക്താക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള സംരംഭങ്ങൾ എന്നീ പുതിയ പദ്ധതികൾകുള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീബ, സ്റ്റാൻ്റിംഗ് ചെയർമാൻമാരായ എം.എ. അസീസ്, കെ. മൊയ്തീൻകുട്ടി, ജാസ്മിൻ മുനീർ,ബ്ലോക്ക് പഞ്ചായത്തംഗം റുക്സാന , കുട്ടശ്ശേരി ഷരീഫ , ഹനീഫ ആച്ചാട്ടിൽ, ഒ രമണി , വി.കെ ഷരീഫ , ഫവാസ് പനയത്തിൽ  തുടങ്ങിയവർ പ്രസംഗിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post