ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ വ്യാഴാഴ്ച നടന്ന ഇറാൻ–യുഎസ് ചർച്ച പൂർത്തിയായി. കാര്യമായ പുരോഗതിയുണ്ടായെന്നും തുടർചർച്ച വരുന്നയാഴ്ച നടക്കുമെന്നുമാണ് ഒമാൻ വ്യക്തമാക്കുന്നത്. എന്നാൽ ഇറാന്റെ നിലപാടിൽ താൻ നിരാശനാണെന്നാണ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്. ചർച്ചകളിൽ പുരോഗതി ഇല്ലാത്തതിനാൽ അതൃപ്തരായ യുഎസ് പ്രതിനിധികൾ ജനീവ വിട്ടതായി റിപ്പോർട്ടുകളുണ്ട്.
ചർച്ചകൾ തങ്ങളുടെ ആണവ പദ്ധതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇറാന്റെ നിർബന്ധം. എന്നാൽ മിസൈൽ പദ്ധതിക്കൊപ്പം മേഖലയിലെ ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ഇറാൻ നിർത്തണമെന്നാണ് യുഎസ് ആവശ്യം. ട്രംപിന്റെ ഈ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് ഇറാൻ ഉറച്ചുനിന്നു. അതേസമയം ഇറാനു ചുറ്റുമുള്ള യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ചതിനാൽ ടെഹ്‌റാനിലേക്കുള്ള വിമാനങ്ങൾ തുർക്കി വെള്ളിയാഴ്ച രാത്രി റദ്ദാക്കി.
ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇറാൻ വിടാൻ നിർദേശിച്ചിട്ടുണ്ട്.
ഇസ്രയേലിലേക്കു യാത്ര വിലക്കി ഫ്രാൻസും ഉത്തരവിട്ടു.
അണുവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്.
Post a Comment
Thanks