തിരൂരങ്ങാടി: സ്വയം ഭരണ സ്ഥാപനമായ തിരൂരങ്ങാടി പി എസ് എം ഒ കോളേജിലെ
അലുംനി അംഗങ്ങളിൽ നിന്നും
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ജനപ്രതിനിധികളുട സംഗമവും ആദരവും നാളെ ചൊവ്വാഴ്ച നടക്കും.
മലബാർ മേഖലകളിലെ
ത്രിതല പഞ്ചായത്തുകളിലെക്കും,
നഗരസഭകളിലെക്കും
ജനപ്രതിനിധികളായി
അലുംനി അംഗങ്ങളിൽ നിന്നും
55 പേർ
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് തന്നെ
ഒരു കോളേജ് അലുംനിയിൽ നിന്നും
ഇത്രയും പേർ ഒന്നിച്ച്
ജനപ്രതിനിധികളായത്
അപൂർവ്വമാണ്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ
4 അംഗങ്ങളും
മക്കരപറമ്പ്
വേങ്ങര, കണ്ണമംഗലം,
നന്നമ്പ്ര , താനാളൂർ
കൽപകഞ്ചേരി,
പെരുവെള്ളുർ
ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റുമാരും
തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും
കൊണ്ടോട്ടി, മങ്കട ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡൻ്റുമാരും
കോട്ടക്കൽ, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺമാരും
പി എസ് എം ഒ
കോളേജിൽ പഠിച്ചവരാണ്.
ഭൂരിപക്ഷം പേരും
കോളേജ് യൂണിയൻ
തിരഞ്ഞെടുപ്പിൽ
മത്സരിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ
പൊതുരംഗത്ത് വന്നവരാണ്
നാളെ (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ
നടക്കുന്ന ചടങ്ങിൽ
എംഎൽഎമാർ,
ഉദ്ധ്യോഗസ്ഥർ, കോളേജ് മാനേജ്മെൻ്റ് ഭാരവാഹികൾ
സാംസ്കാരിക പ്രവർത്തകർ,
പങ്കെടുക്കും

Post a Comment
Thanks