ന്യൂഡൽഹി :ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗും കേരള സ്റ്റേറ്റ് മുസ്ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്ത‌് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി.
2011ൽ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂ ഷൻ ക്ലബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവർ രണ്ട് വ്യത്യസ്ത പാർട്ടിക ളിൽ ഒരേ സമയം അംഗങ്ങ ളായവരാണെന്നും പ്രമേയത്തിൽ ഒപ്പുവെച്ച ഇ. അഹമ്മദ് ഉൾപ്പെടെയുള്ളവർ യഥാർഥത്തിൽ ഐ. യു. എം. എൽ. അംഗങ്ങളായിരുന്നി ല്ലെന്നും അതിനാൽ ലയനം നിയമവിരുദ്ധമാണെന്നുമായിരുന്നു മിയാൻ ഖാന്റെ ആരോപണം.
എന്നാൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാ ഷകനും രാജ്യസഭാ എം. പി.യുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂഖ് ബാഫഖിയും ദാവൂദ് മി യാൻ ഖാനെ 2003ൽ പാർട്ടി യിൽ നിന്ന് പുറത്താക്കിയ താണെന്നും അങ്ങനെയൊ രാൾക്ക് ഹരജി നൽകാൻ അവകാശമില്ലെന്നും വാദിച്ചു. വാദം അംഗീകരിച്ച കോടതി ദാവൂദ് ഖാന്റെ ഹ രജി തള്ളുകയായിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks