പി എസ് എം ഒ അലുംനി 50 പേർ ജനപ്രതിനിധികൾ; ജനപ്രതിനിധി സംഗമം 17 ന് .



തിരൂരങ്ങാടി:  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച

 പി എസ് എം ഒ കോളേജ് അലുംനി അംഗങ്ങളെ

ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി 17 ന്

നടക്കും.

ത്രിതല പഞ്ചായത്തുകളിലെക്കും,

നഗരസഭകളിലെക്കും ജനപ്രതിനിധികളായി

അലുംനി അംഗങ്ങളിൽ നിന്നും

50 ലധികം പേർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

17 ന് ഉച്ചക്ക് 2 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ

നടക്കുന്ന ചടങ്ങിൽ അലുംനി അംഗങ്ങളും

എം എൽ എ മാരുമായ ഡോ:കെ ടി ജലീൽ

അസ്വ:എൻ ശംസുദ്ധിൻ മാണി സി കാപ്പൻ

ടി വി ഇബ്രാഹിം  എന്നിവർ പങ്കെടുക്കും.


 സംഘാടക സമിതി യോഗത്തിൽ

അലൂംനി അസോസിയേഷൻ പ്രസിഡൻ്റ്

അഡ്വ സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

കെ ടി മുഹമ്മദ് ഷാജു,

എം അബ്ദുൽ അമർ

മുജീബ് താനാളൂർ

എം ഹംസക്കുട്ടി

കെ മുജീബ് റഹ്മാൻ

അസ്ലം താനൂർ

കെ സി അബ്ദുറഹിമാൻ

കെ പി മെറീന

പി എം ഷൈലജ

ഷക്കില തിരൂർ

എം സി റജീന

മുഹമ്മദ് അലിഷാ

അൻവർ പാണഞ്ചേരി

എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post