വോട്ടർ പട്ടിക പരിശോധിക്കാൻ അവസരം; പുതിയ പേരുകൾ ഇനിയും ചേർക്കാം; പരാതി നൽകാൻ 15 ദിവസം കൂടി സമയം


സംസ്ഥാനത്ത് പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, വോട്ടർമാർക്ക് പട്ടിക പരിശോധിക്കാനും പരാതികൾ ബോധിപ്പിക്കാനും വിപുലമായ സൗകര്യങ്ങൾ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റായ ceo.kerala.gov.in വഴി വോട്ടർമാർക്ക് തങ്ങളുടെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.


ഇതിനുപുറമേ, താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അതത് ബൂത്തുകളിലെ ബി.എൽ.ഒ (BLO) എന്നിവരുടെ പക്കൽ നിന്നും പട്ടിക പരിശോധിക്കാൻ സാധിക്കും.


പുതിയ പട്ടികയിൽ ആക്ഷേപങ്ങളോ അപാകതകളോ ഉള്ളവർക്ക് 15 ദിവസത്തിനകം പരാതി നൽകാവുന്നതാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കോ ആവശ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കോ അപ്പീൽ നൽകാൻ വോട്ടർമാർക്ക് അവകാശമുണ്ട്.


ഇരട്ടിപ്പുകൾ ഒഴിവാക്കാനും കൃത്യത ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധനാ സൗകര്യം.


അതേസമയം, തീവ്ര വോട്ടർ പട്ടിക പുതുക്കൽ (SSR) പ്രക്രിയ അവസാനിച്ചെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം അവസാനിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം വരെ വോട്ട് ചേർക്കാൻ അപേക്ഷിക്കാം.


ഇത്തരത്തിൽ അപേക്ഷിക്കുന്നവരുടെ പേരുകൾ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുക. 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ വോട്ടർമാർക്ക് പട്ടികയിൽ ഇടംപിടിക്കാമെന്ന് അധികൃതർ.

Post a Comment

Thanks

Previous Post Next Post