കേന്ദ്ര ഫണ്ടില്ല: മിഴി തുറക്കാതെ കുട്ടികളുടെ നേത്ര സംരക്ഷണ പദ്ധതി

 


തിരൂരങ്ങാടി | കേന്ദ്ര സർക്കാറിൽ നിന്ന് ആവശ്യമായ ഫണ്ട് ലഭി ക്കാത്തതിനാൽ സമഗ്ര നേത്ര സംരക്ഷണ പദ്ധതിയായ 'മിഴി' അടയുന്നു. 


പൊതുവിദ്യാലയ ങ്ങളിൽ പഠിക്കുന്ന കാഴ്‌ച പരിമിതരായ കുട്ടികൾക്ക് കണ്ണട നൽകുന്ന പദ്ധതിയിൽ 300ലധികം അധികം അപേക്ഷകൾ തീരുമാനമാകാതെ കിടക്കുകയാണ്.


രണ്ട് വർഷമായി പദ്ധതിക്ക് അപേക്ഷ നൽകിയ 80 ശതമാനം കുട്ടികൾക്കും കണ്ണട ലഭി ച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിആർസി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.


അന്ധത നിരക്ക് കുറക്കുക, നേത്രാരോഗ്യം സംരക്ഷിക്കുക, ദൃഷ്ടി പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. മുൻ വർഷങ്ങളിൽ പദ്ധതിക്കാ യി കേന്ദ്രത്തിൽ നിന്നും ഒരു ലക്ഷം രൂപ വീതം ബിആർ സികൾക്കു ലഭിച്ചിരുന്നതായും നിലവിൽ ഫണ്ട് ലഭ്യമല്ലാത്തതിനാൽ കണ്ണടകൾ നൽകാൻ കഴിയുന്നില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 


മിഴി പദ്ധതിയിൽ അപേക്ഷ നൽകു ന്നവരിൽ ഭൂരിഭാഗവും സാധാരണ കുടുംബ പശ്ചാത്തലമുള്ള കുട്ടികളാണ്. അതിനാൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Post a Comment

Thanks

Previous Post Next Post