തിരുവനന്തപുരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും.
പ്രായപരിധി 18 മുതൽ 32 വയസ്സ്. കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. വായ്പാ കാലാവധി 3 വർഷമാണ്. അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപ്പറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ.വനിതകൾക്കായി നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതി.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹമോചിതർ, വിവാഹ ശേഷം ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കായി 20 ശതമാനം സർക്കാരിന്റെ സബ്‌സിഡിയോടു കൂടി സ്വയം തൊഴിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭം ആരംഭിക്കുന്നതിനും, നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
വായ്പ തുകയ്ക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി ലഭിക്കും. പ്രായ പരിധി 18 മുതൽ 60 വയസ്സ്. നിലവിൽ കോർപ്പറേഷനിൽ നിന്നും മറ്റ് വായ്പകൾ എടുത്തവർക്കും പ്രസ്തുത പദ്ധതി പ്രകാരം വായ്പ ലഭിക്കും. വായ്പ ലഭിക്കുന്നതിനായി വസ്തു ജാമ്യം ആവശ്യമില്ല. അപേക്ഷകൾ ഓൺലൈനായും നൽകാവുന്നതാണ്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്.
إرسال تعليق
Thanks