ഇറാനിലെ സംഘർഷാവസ്ഥ: കേരളീയർക്കായി നോർക്ക റൂട്ട്സ് ഹെൽപ് ഡസ്ക് പ്രവർത്തിക്കും.


തിരുവനന്തപുരം:ഇറാൻ മേഖലയിൽ  സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലെ കേരളീയര്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തിക്കും. 


സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക്  നമ്പറുകളില്‍ 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാവുന്നതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


 അടിയന്തിര സാഹചര്യത്തില്‍ ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇ-മെയിലിലോ  cons.tehran@mea.gov.in ബന്ധപ്പെടാവുന്നതാണ്. കൂടാതെ ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റസിഡന്റ് വീസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിക്കുന്നുണ്ട്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post