മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു


മുംബൈ: എൻ.സി.പി. നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. ബാരമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണതായാണ് വിവരം. ബുധനാഴ്ച രാവിലെ 08.45 ആണ്സംഭവം. 


വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.  വിമാനം പൂർണമായും അപകടത്തിൽ കത്തിയമർന്നു.


മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്നു വിമാനം. ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അജിത് പവാർ ബാരാമതിയിൽ  

 ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം


അപകടം സംഭവിച്ചത് അജിത് പവാറിന്റെ

 മണ്ഡലമായ ബാരാമതിയിൽ. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സമീപത്തെ വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് അറിയുന്നത്.

Post a Comment

Thanks

Previous Post Next Post