ശിലാഫലകം മാറ്റി സ്ഥാപിക്കണം. ആർ ജെ ഡി


തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്തിലെ മമ്മിളിപ്പാട്ട്-വൈക്കത്ത്‌ പാടം റോഡ് ഉദ്ഘാടന ശിലാ ഫലകത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിന് മുകളിലായി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ പേര് ചേർത്ത്‌ ഉത്തരവാദപ്പെട്ടവർ ഉദ്ഘാടന കർമം നിർവ്വഹിച്ചനടപടിയിൽ  രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) ജില്ലാ സെക്രട്ടറി എഞ്ചിനിയർ ടി മൊയ്തീൻകുട്ടി പ്രതിഷേധം രേഖപ്പെടുത്തി.


പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള വ്യക്തി  പ്രസിഡന്റായി വന്നത്‌ അംഗീകരിക്കാൻ തയ്യാറാവാത്ത ഫ്യൂഡലിസ്റ്റ് മനസ്ഥിതി ഇക്കാലത്തും വെച്ചു പുലർത്തുന്നത് അംഗീകരിക്കാനാവില്ല.


ശിലാ ഫലകത്തിൽ പേര് രേഖപ്പെടുത്തിയതിൽ  പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടും അതേ ശിലാ ഫലകം വെച്ച് റോഡ് ഉദ്ഘാടനം ചെയ്ത എം എൽ എ ജനപ്രാതിനിധ്യ നിയമങ്ങളെ അവഹേളിച്ചിരിക്കുകയാണ്.


ശിലാ ഫലകം മാറ്റി സ്ഥാപിച്ച് ബന്ധപ്പെട്ടവർ മാപ്പ് പറയണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post