ത്രിദിന സഹവാസക്യാമ്പ് സമാപിച്ചു.

 


ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂൾ 


സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു.

പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സി സാഹിറ ഉദ്ഘാടനം ചെയ്തു.

എൽ ഇ ഡി ബൾബ് നിർമ്മാണം,കൂൺ കൃഷി പരിശീലനം എന്നിവയ്ക്ക് പി സാബിർ നേതൃത്വം നൽകി, തണ്ണീർ തട സംരക്ഷണ ബോധ വൽക്കരണ ക്ലാസ്സിന്  എ ഹരിത യും  ഇലക്ട്രിക്കൽ വർക്ക് ഷോപ്പിന്  എ  സൈനുദ്ധീൻ    നേതൃത്വ പരിശീലന ക്യാമ്പിന് അക്ബർ തിരൂർ  എന്നിവർ നേതൃത്വം നൽകി. കോഴിച്ചെന മെഡി ലാബിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. സമാപന ദിവസം കെ ടി എഫ് സി വൈദ്യർ കുണ്ട് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി, 

 പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ് ചീമാടൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് മെംബർ അലി അഷ്റഫ് കെ പി , മെംബർ മാരായ സൈനബ ചെമ്മിളി, ഷഹല പാപ്പാലി ഷെരീഫ് പാറയിൽ

വാർഡ് മെംബർ പി.കെ ബഷീർ , പി.ടിഎ പ്രസിഡന്റ് ഹാജറ പോക്കാട്ട്, 



 പി.ടി എ വൈസ് പ്രസിഡന്റ് അബ്ദുൽ മാലിക്ക് , എസ്. എംസി വൈസ് ചെയർമാൻ സുധി കുമാർ,ഇബ്രാഹിം കുട്ടി , ഫൈസൽ പെരുമണ്ണ , ഇഖ്ബാൽ ചെമ്മിളി ,  ഷെരീഫ് കെ ടി എഫ്സി,

ഡോ. മുഹമദ് മുസ്ഥഫ, 

 എന്നിവർ സംബന്ധിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ് സ്വാഗതവും റഫീഖ് വേങ്ങര നന്ദിയും പറഞ്ഞു. ക്ലബ്ബ് കോർഡിനേറ്റർ അസൈനാർ എടരിക്കോട് പദ്ധതി വിശദീകരിച്ചു.

Post a Comment

Thanks

أحدث أقدم