കൊടിഞ്ഞി: നന്നമ്പ്ര പഞ്ചായത്തിലെ പനക്കത്തായത്ത് അങ്കണവാടിക്ക് പുതിയ സ്വന്തം കെട്ടിടം ഉയരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിർമാണ പ്രവൃത്തിക്ക് തുടക്കമായി.
അപ്പാട കുഞ്ഞാലൻ ഹാജിയും കുടുംബവും ഭൂമി സൗജന്യമായി നൽകിയതാണ് നിർമാണത്തിന് വഴിയൊരുക്കിയത്. മുൻ വാർഡ് മെമ്പർ ഡോ. ഉമ്മു ഹബീബയുടെ ശ്രമഫലമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ അന്ന് നിർമാണം തുടങ്ങാനായില്ല. ഇപ്പോഴാണ് നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമാണത്തിന് തുടക്കമിട്ടത്.
പത്തുവർഷം മുമ്പ് അൽ അസ്ഹർ ക്ലബ്ബ് സ്വകാര്യ വയലിൽ കെട്ടിടം നിർമിച്ചെങ്കിലും ഫിറ്റ്നസ് ലഭിക്കാത്തതിനാൽ അങ്കണവാടി വാടകക്കെട്ടിടത്തിലായി. തുടർന്ന് അങ്കണവാടി സംരക്ഷണ സമിതി രംഗത്തെത്തിയതോടെ അപ്പാട കുഞ്ഞാലൻ ഹാജിയും മക്കളും ഭൂമി സൗജന്യമായി നൽകാൻ തയ്യാറായി.
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻകുട്ടി പച്ചായി മാസ്റ്റർ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തീൻകുട്ടി കൊടിഞ്ഞിയത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുൻ മെമ്പർ ഡോ. ഉമ്മു ഹബീബ, വൈസ് പ്രസിഡന്റ് സൗദ മരക്കാരുട്ടി, പഞ്ചായത്തംഗങ്ങൾ പി.കെ.എം. ബാവ, ഇ.പി. ഷൗക്കത്ത്, റൈഹാനത്ത് തിലായിൽ, ബ്ലോക്ക് മെമ്പർ ശാഫി പൂക്കയിൽ, തസ്ലീമ നൗഷാദ്, കണ്ണാട്ടിൽ കുഞ്ഞു, പി.പി. അലി, ഗോപി പൂവ്വത്തിങ്ങൽ, ബാവ പൂഴിത്തറ, അപ്പാട സെയ്തലവി, മടോളി കരീം, എം. സക്കരിയ്യ, സുനി ചാനത്ത്, പി.കെ. യൂസുഫ്, പി. സലീം, ആഷിഫ് കൊടക്കാടൻ, ഇ. നാസിം, പി. ഖാലിദ് എന്നിവരും അങ്കണവാടി ടീച്ചർമാരായ ഗീത, അനിത, സരോജിനി, ഉഷ, ആശാവർക്കർ അംബിക, കെ.പി. ഹംസ, ലത്തീഫ് കൊടിഞ്ഞി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പൗരപ്രമുഖർ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment
Thanks