വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച സംഭവം; മരണം കൊലപാതകമെന്ന്


താനൂർ കൊണ്ടോട്ടി പുളിക്കലിൽ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതായി പറയുന്ന താനൂർ ഓലപിടിക സ്വദേശി തറമ്മൽ റസാഖിന്റെ മരണം കൊലപാതകം ആണെന്ന് മാതാപിതാക്കൾ താനൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ്  റസാഖിന്റെ പിതാവിന് കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിൽ നിന്നും ഫോൺകോൾ വന്നത്. നിങ്ങളുടെ മകൻ അടിയേറ്റ് മരണപ്പെട്ടിട്ടുണ്ടെന്നും സ്റ്റേഷനിൽ എത്തണമെന്നുമാണ് അറിയിച്ചിരുന്നത്. 

അന്വേഷിച്ച് ചെന്നപ്പോൾ കോഴിക്കോട് മെഡിക്ക മെഡിക്കൽ കോളജ് മോർച്ചറിയിലായിരുന്നു മൃതദേഹം. റസാഖ് ജോലി കഴിഞ്ഞ് പുളിക്കലിലുള്ള താമസ സ്ഥലത്തേക്ക് പോവുകയും ഭാര്യയോടൊപ്പം കണ്ട ആളുമായി സംഘർഷമു ണ്ടാവുകയും ചെയ്തതായി വീട്ടുകാർ പറയുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് തുങ്ങി മരിച്ചതാണെന്ന് അറിയുന്നത്. പൊലിസ് പറയുന്നതും തൂങ്ങിമരി ച്ചു എന്നാണ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ശരീരത്തിലെ പരിക്കാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

ശരീരത്തിന്റെ പല ഭാഗത്തും ചതവുകളും തലയിൽ മുറിവുമുണ്ട്. എന്നാൽ പൊലിസിൽ പരാതി പറഞ്ഞപ്പോൾ മോശമായ രീതിയിലാണ് സംസാരിച്ചത്. റസാഖ് കണ്ടതായി പറയുന്ന ആൾ പലപ്രവശ്യം അവിടെ വരാറുണ്ടെന്നാണ്  പറയുന്നത്. അടുത്തുള്ളവർ അന്വേഷിക്കുമ്പോൾ ബന്ധുവാണന്നാണ് ഭാര്യ പറയാറുള്ളത്. റസാഖിൻ്റെ ആദ്യ ഭാര്യ വേർപിരിഞ്ഞതാണ്. അതിൽ രണ്ട് മക്കളുണ്ട്. റസാഖുമായി സംഘർഷമുണ്ടായപ്പോൾ തന്നെ നിലവിലെ ഭാര്യ അവരുടെ ആളുകളെ വിളിച്ച് റസാഖിനെ ഇനി ജീവനൊടെ വെച്ചേക്ക രുതെന്നും എത്രയും വേഗം കൊല്ലണമെന്ന് ഫോണിൽ വിളിച്ചു പറയുന്നത് അടുത്ത റൂമിലുള്ളവർ ഫോണിൽ റെക്കോഡ് ചെയതായി പറയുന്നു.

കൊണ്ടോട്ടി പൊലിസിൽനിന്നും നീതി കിട്ടുന്നില്ലെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി, സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ, ഡി.ജി.പി, ജി ല്ലാപൊലിസ് മേധാവി എന്നിവർക്ക് പരാതി നൽകുകയും കേരള ഹൈകോടതിയിൽ ഹർജി നൽകുകയും ചെയ്തത്. 

മകന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post