ബംഗളൂരു: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ മലയാളി വിദ്യാർഥിക്ക് ബംഗളൂരുവിൽ വൻതുക പിഴ ശിക്ഷ. യെലഹങ്ക റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസാണ് കണ്ണൂർ സ്വദേശിയായ എഞ്ചിനിറയറിങ് വിദ്യാർഥിക്ക് 1.15 ലക്ഷം രൂപ പിഴയിട്ടത്.
ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, കാറിൻ്റെ സൈലൻസറിൽ നിന്ന് തീതുപ്പുന്ന രീതിയിൽ അഭ്യാസപ്രകടനം നടത്തുന്നത് കാണാം. കാറിന് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനും നഗരത്തിൽ പരിഭ്രാന്ത പരത്തിയതിനുമാണ് പിഴയിട്ടത്.
പുതുവർഷാഘോഷത്തിനായാണ് വിദ്യാർഥി കാറുമായി ബംഗളൂരുവിൽ എത്തിയത്.
70,000 രൂപയ്ക്ക് വാങ്ങിയ 2002 മോഡൽ ഹോണ്ട സിറ്റി കാറിലാണ് രൂപമാറ്റങ്ങൾ വരുത്തിയത്. സൈലൻസറിൽ നിന്ന് തീതുപ്പുന്നതും വലിയ ശബ്ദമുണ്ടാക്കി ചീറിപ്പായുന്നതുമായ കാറിൻ്റെ റീൽസ് പകർത്തി ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത് നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും പരാതിപ്പെട്ടതോടെ
നോർത്ത് ഈസ്റ്റ് ബംഗളൂരുവിലെ ഭാരതീയ സിറ്റിക്ക് സമീപത്ത് വെച്ചാണ് പൊലീസ് കാർ പിടിച്ചെടുക്കുകയായിരുന്നു.
പിഴയടച്ച ശേഷമാണ് വാഹനം വിട്ടുനൽകിയത്.
Post a Comment
Thanks