വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ നിര്യാതനായി: ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കുറ്റൂരിൽ

 


വേങ്രങ: വേങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി ഹസീന ഫസലിന്റെ ഭർത്താവും മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും പൂങ്കുടായ മൂന്നാം വാർഡിൽ നിന്നുള്ള നിലവിലെ വേങ്ങര ഗ്രാമ  പഞ്ചായത്ത്  മെമ്പറുമായ കൂളിപിലാക്കൽ (എടത്തോള) ഫസൽ  മരണപ്പെട്ടു. 


കുറച്ചു ദിവസായി ഹൃദ്രോഗ ബാധിധനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.


മയ്യത്ത് പൊതുദർശനം

ഉച്ചക്ക് ഒരു മണി വരെ

അദ്ദേഹത്തിന്റെ

വസതിയിലും തുടർന്ന് ഒരു

മണിക്ക് ശേഷം 

പാക്കട പുറായ യുപി

സ്കൂളിലും ഉണ്ടായിരിക്കുന്നതാണ്.


പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കുറ്റൂർ നോർത്ത് കുന്നാഞ്ചേരി ജുമാ മസ്ജിദിൽ.


റിപ്പോർട്ട് :

അഷ്‌റഫ്‌ കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post