മലപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ജില്ലയിൽ മലപ്പുറം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട വളരെ പ്രധാനപ്പെട്ട റോഡ് നവീകരണത്തിന് 26 കോടി രൂപ അനുവദിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ എംപി അറിയിച്ചു. 15 കിലോമീറ്റർ ദൈർഘ്യമുള്ളതും ദേശീയപാതയെയും ജില്ലയിലെ പ്രമുഖ പട്ടണം ആയ മഞ്ചേരിയെയും ബന്ധിപ്പിക്കുന്ന തിരൂർക്കാട് - മങ്കട - ആനക്കയം റോഡിനാണ് നവീകരണ ഫണ്ട് അനുവദിച്ചത്.
കേന്ദ്ര സർക്കാർ സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് ജില്ലയിൽ വെന്നിയൂർ താനൂർ റോഡിനും ഫണ്ട് ലഭ്യമായിട്ടുണ്ട്. നവീകരണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ഫലത്തിൽ ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയും ദേശീയപാതയും തമ്മിലുള്ള ഗതാഗത സൗകര്യം കൂടുതൽ എളുപ്പമുള്ളതായി മാറും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks